ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസ്: യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് ബിനാനിപുരം പോലിസിന്റെ പിടിയിലായത്

Update: 2021-11-17 15:22 GMT

കൊച്ചി: മുപ്പത്തടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് ബിനാനിപുരം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ രാത്രിയാണ് സംഭവം.

എടയാറിലെ പെയിന്റ് കമ്പനി ജീവനക്കാരാനായ ഇയാള്‍ സുഹൃത്തുക്കളൊത്താണ് മുപ്പത്തടത്ത് താമസിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി കെ സുധീര്‍, എസ്‌സിപി ഒമാരായ സുനില്‍ കുമര്‍, ഷിഹാബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസറ്റ് ചെയ്തത്.

Tags: