പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പെരുമ്പാവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേല്‍ വീട്ടില്‍ ശ്രീജിത്ത് രാജ് (20)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-06-12 10:28 GMT

കൊച്ചി: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേല്‍ വീട്ടില്‍ ശ്രീജിത്ത് രാജ് (20)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട ശേഷം വീട്ടില്‍ എത്തി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ ഡി വൈ എസ് പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നുവരികയാണെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News