എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വെങ്ങോല സ്വദേശി റംഷാദ് (32), വേങ്ങൂര്‍ നെടുങ്ങപ്ര സ്വദേശി റിജോ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-05-13 12:30 GMT

കൊച്ചി: എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെങ്ങോല സ്വദേശി റംഷാദ് (32), വേങ്ങൂര്‍ നെടുങ്ങപ്ര സ്വദേശി റിജോ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെടുന്തോട് ഭാഗത്ത് നിന്ന് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

ഇരു ചക്ര വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന്റെ മുകളിലെ കവറിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പോലിസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ് എഎസ്‌ഐ ദിലീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Tags:    

Similar News