നവജാത ശിശു മരിച്ച സംഭവം: ഗൈനക്കോളജിസ്റ്റിന് തടവും പിഴയും

എറണാകുളം ഗവ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പൊന്നുരുന്നി ഓവര്‍ ബ്രിഡ്ജിനു സമീപം മറ്റത്തുകാട് വീട്ടില്‍ ഡോക്ടര്‍ കലാ കുമാരിക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചത്

Update: 2021-06-15 04:13 GMT

കൊച്ചി: ചികില്‍സാപ്പിഴവു മൂലം നവജാത ശിശു മരിച്ച കേസില്‍ ഗൈനക്കോളജിസ്റ്റിന് കോടതി തടവും പിഴയും വിധിച്ചു.എറണാകുളം ഗവ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പൊന്നുരുന്നി ഓവര്‍ ബ്രിഡ്ജിനു സമീപം മറ്റത്തുകാട് വീട്ടില്‍ ഡോക്ടര്‍ കലാ കുമാരിക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചത്.പിഴയടച്ചില്ലേല്‍ ആറു മാസം കൂടി തടവനുഭവിക്കണം. 2007 ഒക്ടോബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സെപ്തംബര്‍ 30 ന് പ്രസവം നിശ്ചയിച്ച സുജ 23- ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

ഡോക്ടറുടെ അനാസ്ഥ മൂലം പ്രസവം വൈകി ഗര്‍ഭാവസ്ഥയില്‍ തന്നെ സ്രവം കുട്ടിയുടെ ശ്വാസകോശത്തിനുള്ളില്‍ ചെന്നാണ് കുട്ടി മരണപ്പട്ടത്.കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍, ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പെടെ 16 സാക്ഷികളെയും 15 രേഖകളും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു.സെപ്തംബര്‍ 30 അവധി ദിവസമായതിനാലും പണം നല്‍്കാത്തതിനാലുമാണ് ഡോക്ടര്‍ ചികില്‍ നിഷേധിച്ചതെന്നും ആരോപണമുണ്ടായി. എന്നാല്‍ മുമ്പ് ചികില്‍സിച്ച ഡോക്ടര്‍മാരുടെ പിഴവാണെന്ന് പ്രതി വാദിച്ചുവെങ്കിലും കോടതി ഇത് തള്ളി.ഡോക്ടര്‍ക്കാവശ്യമായ വൈദഗ്ദ്ധ്യവും മാപ്പര്‍ഹിക്കാത്ത അവഗണനയും പ്രതി കാണിച്ചു വെന്ന് മജിസ്ട്രേറ്റ് എസ് ഷംനാദ് വിധിയില്‍ ചൂണ്ടിക്കാട്ടി. രണ്ടു ലക്ഷം രൂപ മാതാവും ഒരു ലക്ഷം രൂപ പിതാവിനും നഷ്ടപരിഹരത്തുക നല്‍കാന്‍ കോടതി വിധിച്ചു.

Tags:    

Similar News