നെട്ടൂരില്‍ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

നെട്ടൂര്‍, കളപ്പുരയ്ക്കല്‍ വീട്ടില്‍, അനന്തു ശിവന്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ നന്ദു (22), നെട്ടൂര്‍, പാറയില്‍ വീട്ടില്‍, ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലിസും നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.നേരത്തെ നെട്ടൂരില്‍ നടന്ന അര്‍ജുന്‍ വധക്കേസിലെ മൂന്നാ പ്രതിയാണ് അനന്തു ശിവന്‍ എന്ന് പോലിസ് പറഞ്ഞു.

Update: 2020-09-26 13:32 GMT

കൊച്ചി: എറണാകുളം നെട്ടൂര്‍ ഭാഗത്തു നിന്ന് കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍.നെട്ടൂര്‍, കളപ്പുരയ്ക്കല്‍ വീട്ടില്‍, അനന്തു ശിവന്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ നന്ദു (22), നെട്ടൂര്‍, പാറയില്‍ വീട്ടില്‍, ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലിസും നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.നേരത്തെ നെട്ടൂരില്‍ നടന്ന അര്‍ജുന്‍ വധക്കേസിലെ മൂന്നാ പ്രതിയാണ് അനന്തു ശിവന്‍ എന്ന് പോലിസ് പറഞ്ഞു. നന്ദുവിനെ130 ലഹരി ഗുളികകളുമായി പിടികൂടിയതിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നെട്ടൂര്‍ ജംങ്ഷനില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.

ഈ സംഭവത്തിന് ശേഷം പനങ്ങാട് പ്രദേശം കര്‍ശനമായ പോലിസ് നിരീക്ഷണത്തിലാണ്.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ യുടെ നിര്‍ദ്ദേശപ്രകാരം പനങ്ങാട് സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ പനങ്ങാട് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പനങ്ങാട് എസ് ഐ റിജിന്‍ എം തോമസ്. ഡാന്‍ സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്ന് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിവരുന്നതിനിടയിലാണ് മൂന്ന് പേരും പിടിയിലാക്കുന്നത്.ഇവര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിനെ പിടികൂടുന്നതിനായി ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായും പോലിസ് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News