വധശ്രമം: പ്രതി പോലിസ് പിടിയില്‍

ഒരു കുടുംബത്തിലെ നാലു പേരെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ എളമക്കര നെല്ലിക്കാപ്പിള്ളി വീട്ടില്‍ യൂസഫിനെയാണ് ബംഗളുരുവില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-06-26 15:51 GMT

കൊച്ചി: ഒരു കുടുംബത്തിലെ നാലു പേരെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയെ ബംഗളൂരുവില്‍ നിന്ന് പോലിസ് പിടികൂടി. എളമക്കര നെല്ലിക്കാപ്പിള്ളി വീട്ടില്‍ യൂസഫിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എളമക്കര സൗത്ത് ഭവന്‍സ് റോഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

ഈ മാസം ഒന്നാംതീയതി രാത്രി 10ന് സുധി എന്നയാളുടെ ഉടമസ്ഥതയിലുള്ളതും പാലാരിവട്ടം സ്വദേശികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് യൂസഫിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം അതിക്രമിച്ചുകയറി വധശ്രമം നടത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയതില്‍ ഒന്നാംപ്രതി യൂസഫ് ബംഗളൂരുവില്‍ ഉള്ളതായി രഹസ്യവിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എളമക്കര പോലിസ് എസ് ഐ സുനുമോനും സംഘവും പ്രതിയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News