മഹാരാജാസില്‍ എസ്എഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടരുന്നു: കാംപസ് ഫ്രണ്ട്

പ്രിന്‍സിപ്പല്‍ അടച്ചുപൂട്ടിയ യൂനിയന്‍ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടുതകര്‍ത്ത് കൈയേറുക വഴി അക്രമരാഷ്ട്രീയം തന്നെയാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുമ്പ് പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതിനെ തുടര്‍ന്ന് കോളജില്‍നിന്നും പുറത്താക്കപ്പെട്ട എസ്എഫ്‌ഐ മുന്‍ യൂനിറ്റ് ഭാരവാഹികളാണ്.

Update: 2019-07-25 14:46 GMT

കോഴിക്കോട്: മഹാരാജാസ് കോളജില്‍ ഇപ്പോഴും എസ്എഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാട്ടം തുടരുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ വിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന അക്രമസംഭവം. പ്രിന്‍സിപ്പല്‍ അടച്ചുപൂട്ടിയ യൂനിയന്‍ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടുതകര്‍ത്ത് കൈയേറുക വഴി അക്രമരാഷ്ട്രീയം തന്നെയാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുമ്പ് പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതിനെ തുടര്‍ന്ന് കോളജില്‍നിന്നും പുറത്താക്കപ്പെട്ട എസ്എഫ്‌ഐ മുന്‍ യൂനിറ്റ് ഭാരവാഹികളാണ്. ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും യൂനിയന്‍ ഓഫിസില്‍ തമ്പടിച്ചിരുന്നതായാണ് വ്യക്തമാവുന്നത്.

എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയ സംസ്‌കാരത്തിനെതിരേ എല്ലാ കാംപസുകളിലെയും വിദ്യാര്‍ഥികള്‍ ഒരുമിച്ചുനിന്ന് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ അക്രമകാരികളെ തള്ളിപ്പറഞ്ഞ നേതാക്കള്‍ ഇവിടെയും അക്രമം നടത്തിയവരെ തള്ളിപ്പറയണം. പുറത്തുനിന്ന് ക്രിമിനലുകളെ ഇറക്കി കോളജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണിത്. മുമ്പ് മഹാരാജാസിലുണ്ടായ അനിഷ്ടസംഭവങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കണമെന്നും ഫായിസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

Tags:    

Similar News