കോതമംഗലം ചെറിയ പളളി ഏറ്റെടുക്കല്‍: സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി തടഞ്ഞു

പളളി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ജനുവരി എട്ടിനു മുന്‍പ് സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാരും യാക്കോബായ വിഭാഗവും സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്

Update: 2021-01-07 14:49 GMT

കൊച്ചി:ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍തോമ്മന്‍ ചെറിയ പളളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി തടഞ്ഞു. പളളി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ജനുവരി എട്ടിനു മുന്‍പ് സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാരും യാക്കോബായ വിഭാഗവും സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.

കേസ് അടുത്ത വെളളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. സിആര്‍പിഎഫിനെ ഉപയോഗിച്ച് വിധി നടപ്പാക്കിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കോടതിയെ വെല്ലുവിളിക്കുന്നില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇരുകൂട്ടര്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇതിനായി മൂന്ന് മാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് ഉദ്ദേശമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്തു ഉത്തരവിട്ടത്. ജനുവരി 15 നു ഹരജികള്‍ വീണ്ടും പരിഗണിക്കും.

Tags:    

Similar News