13 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ്

മൂര്‍ഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാര്‍ (31) നെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 23 ന് ആയിരുന്നു സംഭവം.

Update: 2021-09-20 15:04 GMT

കൊച്ചി: കദളിക്കാട് പതിമൂന്നു വയസു കാരിയെ പീഡിപ്പിച്ച കേസില്‍ മൂര്‍ഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാര്‍ (31) നെ പെരുമ്പാവൂര്‍ പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2019 ഒക്ടോബര്‍ 23 ന് ആയിരുന്നു സംഭവം. ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ച് ബലമായി പീടിച്ച് വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രിതിയെ പിടികൂടി.

ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കൊടുവില്‍ തൊണ്ണൂറ് ദിവസത്തിനകം വഴക്കുളം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എസ്‌ഐമാരായ എസ് വിനു, സുനില്‍ തോമസ്, എഎസ്‌ഐ എന്‍ എം ബിനു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ എം ലൈല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കെ സിന്ധുവായിരുന്നു പബ്ലിക് പോസിക്യൂട്ടര്‍. മികച്ച രീതിയില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു.

Tags: