കളമശേരി പോലിസ് സ്‌റ്റേഷന് സമീപം തീപിടുത്തം; പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തി നശിച്ചു

ഇന്ന് രാവിലെ 10 മണിയോടെയാണ് തിപീടുത്തമുണ്ടായത്.വിവിധ കേസുകളുടെ ഭാഗമായി പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.നിരവധി ബൈക്കുകള്‍,മൂന്നു ഓട്ടോറിക്ഷകള്‍, രണ്ടു കാറുകള്‍ എന്നിവ അടക്കമുള്ള വാഹനങ്ങളാണ് കത്തി നശിച്ചത്.പോലിസ് വിവരമറിയിച്ചതനുസരിച്ച് ഏലൂരില്‍ നിന്നും അഗ്നിശമന സേന വിഭാഗം എത്തി അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്

Update: 2020-02-22 06:07 GMT

കൊച്ചി: കളമശേരി പോലിസ് സ്‌റ്റേഷനോടു ചേര്‍ന്നുള്ള സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പോലിസ് സൂക്ഷിച്ചിരുന്നു വാഹനങ്ങള്‍ കത്തി നശിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് തിപീടുത്തമുണ്ടായത്.വിവിധ കേസുകളുടെ ഭാഗമായി പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത് നിരവധി ബൈക്കുകള്‍,മൂന്നു ഓട്ടോറിക്ഷകള്‍, രണ്ടു കാറുകള്‍ എന്നിവ അടക്കമുള്ള വാഹനങ്ങളാണ് കത്തി നശിച്ചത്.

പോലിസ് വിവരമറിയിച്ചതനുസരിച്ച് ഏലൂരില്‍ നിന്നും അഗ്നിശമന സേന വിഭാഗം എത്തി അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്.തീ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് കളമശേരി പോലിസ് പറഞ്ഞു.കത്തി നശിച്ച വാഹനങ്ങള്‍ കേസിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസിന്റെ ഭാഗമായുള്ള വാഹനങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്‌

Tags:    

Similar News