കളമശേരി മെഡിക്കല്‍ കോളജിന് ഔദ്യോഗിക ലോഗോ; മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മല്‍സരത്തില്‍ നിന്നുമാണ് ലോഗോ തിരഞ്ഞെടുത്തത്. ഇത് കോളജ് കമ്മിറ്റി ഓഫ് മാനേജ്‌മെന്റ് അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും കൊച്ചിയുടെ തനതായ സാംസ്‌കാരിക തനിമയുടേയും സമ്മിശ്രണമാണു പുതിയ ലോഗോയെന്ന് അധികൃതര്‍ വ്യക്തമാക്കി

Update: 2022-04-23 11:40 GMT

കൊച്ചി:എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും ഒദ്യോഗിക ലോഗോയായി. ലോഗോയുടെ പ്രകാശനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും സ്വന്തമായ ലോഗോകള്‍ നിലവിലുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മല്‍സരത്തില്‍ നിന്നുമാണ് ലോഗോ തിരഞ്ഞെടുത്തത്.

ഐഐടി കാണ്‍പൂരില്‍ നിന്നും ഡിസൈനിങ്ില്‍ മാസ്‌റ്റേര്‍സ് ഡിഗ്രി നേടിയ ആതിര എസ് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.ഇത് കോളജ് കമ്മിറ്റി ഓഫ് മാനേജ്‌മെന്റ് അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും കൊച്ചിയുടെ തനതായ സാംസ്‌കാരിക തനിമയുടേയും സമ്മിശ്രണമാണു പുതിയ ലോഗോയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലോഗോ പ്രകാശന ചടങ്ങില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കലാ കേശവന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീത നായര്‍ പങ്കെടുത്തു.

Tags:    

Similar News