കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ഏതാനും ദിവസം മുമ്പ് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ നാലു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി മരിച്ചിരുന്നു

Update: 2022-03-24 16:17 GMT

കൊച്ചി: കളമശ്ശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എറണാകുളം ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടി.

നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ഇത് ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് പരാതിയില്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദുരന്തത്തിന് കാരണമായതെന്ന് അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ഏതാനും ദിവസം മുമ്പ് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ രക്ഷപെടുകയും പശ്ചിമ ബംഗാള്‍ സ്വദേശികളായ നാലു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി മരിക്കുകയും ചെയ്തിരുന്നു.

Tags: