കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘം പിടിയില്‍

മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ലോഡ്ജില്‍ നിന്നുമാണ് ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെ കാലടി പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-09-18 13:11 GMT

കൊച്ചി: കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘം പിടിയില്‍. മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ലോഡ്ജില്‍ നിന്നുമാണ് ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പെടെ 5 പേരെ അറസ്റ്റ് ചെയ്തത്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. 12,000 രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നത്. സുധീഷും, ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണെന്നും പോലിസ് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ്‌ഐമാരായ ജയിംസ് മാത്യു, എന്‍ വി ബാബു, എഎസ്‌ഐ അബ്ദുള്‍ സത്താര്‍, എസ്‌സിപി ഒ അനില്‍കുമാര്‍, സിപി ഒ മാരായ രഞ്ജിത്, സിദ്ദിഖ്, അമൃത, ധനീഷ്, എല്‍ദോസ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News