ആലുവയില്‍ വ്യാജമദ്യം പിടികൂടല്‍ തുടരുന്നു;30ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി മൂന്നംഗ സംഘം പിടിയില്‍

കാനഡയില്‍ നിന്ന് അവധിക്കെത്തിയ സണ്‍ ജോര്‍ജ്, സുഹൃത്തുക്കളായ ഷാലജ്, വിപിന്‍ എന്നിവരാണ് അലുവ വെസ്റ്റ് പോലിസിന്റെ പിടിയിലായത്

Update: 2020-04-13 04:00 GMT

കൊച്ചി: ആലുവയില്‍ വ്യാജമദ്യ പിടികുടന്നത് തുടരുന്നു. മുപ്പത് ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍.കാനഡയില്‍ നിന്ന് അവധിക്കെത്തിയ സണ്‍ ജോര്‍ജ്, സുഹൃത്തുക്കളായ ഷാലജ്, വിപിന്‍ എന്നിവരാണ് അലുവ വെസ്റ്റ് പോലിസിന്റെ പിടിയിലായത്. വയലക്കാട് വാഹന പരിശോധനക്കിടയില്‍ വിപിന്റെ വാഹനത്തില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ പോലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സണ്‍ ജോര്‍ജിന്റെ വീട്ടില്‍ ചാരായ നിര്‍മ്മാണം കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ആലുവയിലും പരിസര പ്രദേശങ്ങളിലുമായി പോലിസിന്റെയും എക്‌സൈസിന്റെ നേതൃത്വത്തില്‍ വ്യാജമദ്യ വേട്ട നടന്നുവരികയാണ്.റിട്ട.പട്ടാളക്കാരനടക്കം നിരവധി പേരാണ് ഇത്തരത്തില്‍ പിടിയിലായത്. 

Tags: