ഫ് ളാറ്റില്‍ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവര്‍ച്ച: ഒരാള്‍ അറസ്റ്റില്‍

വെടിമറ താണിപ്പാടം തോപ്പില്‍ പറമ്പില്‍ സജാദ് (33) നെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ ഒരു മണിയോടെ അക്വാസിറ്റി ഫഌറ്റ് സമുച്ചയത്തിലെ ആല്‍ഫിന്‍ ടവര്‍ ഫഌറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്

Update: 2021-11-13 14:46 GMT

കൊച്ചി: ഫ് ളാറ്റില്‍ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെടിമറ താണിപ്പാടം തോപ്പില്‍ പറമ്പില്‍ സജാദ് (33) നെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ ഒരു മണിയോടെ അക്വാസിറ്റി ഫ് ളാറ്റ്സമുച്ചയത്തിലെ ആല്‍ഫിന്‍ ടവര്‍ ഫ് ളാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്.

ബുള്ളറ്റ്, എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സ് തുടങ്ങിയവയാണ് സംഘം കവര്‍ച്ച ചെയ്തത്. മൂവായിരം രൂപ ഗൂഗിള്‍ പേ വഴി മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറും ചെയ്യിച്ചു. രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കവിരാജ്, കെ.എസ് ജോഷി, എ എസ് ഐമാരയ കെ.ആര്‍.സുഭാഷ്, എസ് സി പി ഒമാരായ ബിജു, സനീഷ്, ജലിഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News