ഇടപ്പള്ളിയില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

ആലപ്പുഴ അമ്പലപ്പുഴ,പാതിരപ്പള്ളി, പൂങ്കാവ് പുതുവല്‍ വടക്കേ വീട്ടില്‍ വി എ പ്രദീപ് (24) എന്നയാളെയാണ് എക്‌സൈസ് സി ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

Update: 2021-05-06 16:29 GMT

കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍.ആലപ്പുഴ അമ്പലപ്പുഴ,പാതിരപ്പള്ളി, പൂങ്കാവ് പുതുവല്‍ വടക്കേ വീട്ടില്‍ വി എ പ്രദീപ് (24) എന്നയാളെയാണ് 52ഗ്രാം കഞ്ചാവുമായി എക്‌സൈസ് സി ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ഇയാള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്.

ഉപയോഗത്തിന് ശേഷമുള്ളത് വില്‍പ്പന നടത്തുകയാണ് പതിവ്.ആലപ്പുഴയില്‍ നിന്ന് ഇടപ്പള്ളിയില്‍ വന്ന് രണ്ടും മൂന്നും ദിവസം തങ്ങി കഞ്ചാവ് വിറ്റ് മടങ്ങുകയാണ് പതിവ്. ചെറുപൊതികളാക്കി 500 രൂപക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിഇഎസ്ഒ സിദ്ധാര്‍ഥ്് ,ദീപു തോമസ് പിഒഎസ് ഉദയകുമാര്‍ ,വിനോദ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു

Tags: