എറണാകുളത്ത് മയക്കു മരുന്നുമായി സ്ത്രീയടക്കം എട്ടംഗ സംഘം പിടിയില്‍

മയക്കു മരുന്ന് വില്‍ക്കാനെത്തിയ നാലു പേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. സംഘം ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Update: 2022-02-15 04:53 GMT

കൊച്ചി :എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മയക്ക് മരുന്ന് വില്‍പന. സത്രീയടക്കം എട്ടു പേരെ എക്‌സൈസും കസ്റ്റംസും ചേര്‍ന്ന് റെയ്ഡ് ചെയ്ത്പിടികൂടി. ഇവരില്‍ നിന്നും 55 ഗ്രാം എംഡിഎംഎയും അന്വേഷണസംഘം പിടിച്ചെടുത്തു.മയക്കു മരുന്ന് വില്‍ക്കാനെത്തിയ നാലു പേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. സംഘം ഉപയോഗിച്ച മൂന്നു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാറില്‍ നിന്നും മയക്കു മരുന്ന് കണ്ടെടുത്തിട്ടുണ്ട്.

പിടിയിലായവര്‍ ആലുവ,മലപ്പുറം,കൊല്ലം,തൃശൂര്‍,ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലുള്ളവരാണ്.എറണാകുളത്ത് ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്തായിരുന്നു മയക്കു മരുന്ന് ഇടപാട് നടത്തിയത്.ഓണ്‍ലൈന്‍ വഴിയായിരുന്നു ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസും കസ്റ്റംസും ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തിയത്. ബംഗളുരുവില്‍ നിന്നാണ് മയക്ക് മരുന്നു കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം

Tags: