70 ലക്ഷം രൂപയുടെ ഡ്രൈ ഫ്രൂട്ട്‌സ് മോഷ്ടിച്ച് വിറ്റ സംഭവം: പ്രതി പിടിയില്‍

സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് സ്വദേശി ഷാനവാസ് (44 ) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-08-02 04:52 GMT

കൊച്ചി: ആലുവയിലെ പ്രമുഖ ഡ്രൈ ഫ്രൂട്ട്‌സ് ആന്റ് സ്‌പൈസസ് സ്ഥാപനത്തില്‍ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ ഡ്രൈഫ്രൂട്‌സ് മോഷ്ടിച്ചു വിറ്റ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍ . സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് സ്വദേശി ഷാനവാസ് (44 ) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത് . സ്ഥാപന ഉടമ സ്‌റ്റോക്ക് ക്ലീയറന്‍സുമായി ബന്ധപ്പെട്ട് ഗോഡൗണില്‍ സ്‌റ്റോക്ക് പരിശോധിച്ചപ്പോള്‍ ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്താ അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധങ്ങളുടെ കുറവ് കണ്ടതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

പലപ്പോഴായി ഇയാള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ വാഹനത്തില്‍ കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലിസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്തത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് കാസര്‍കോഡ് നിന്നും ഇയാള്‍ പിടികൂടിയത്. ആലുവ ഡിവൈ എസ് പി പി കെ ശിവന്‍ കുട്ടി, എസ് എച്ച് ഒ സി എല്‍ സുധീര്‍, എസ് ഐ വിനോദ്, എഎസ്‌ഐ സോജി, സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, ഹാരിസ്. അമീര്‍, രഞ്ജിത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News