കൊച്ചിയില്‍ മയക്കു മരുന്നുമായി ബി ടെക് വിദ്യാര്‍ഥികള്‍ അടക്കം ഏഴു പേര്‍ പിടിയില്‍

ഹാഷിഷുമായി മൂന്നു ബിടെക് വിദ്യാര്‍ഥികളും കഞ്ചാവുമായി മുന്നു കാസര്‍കോട് സ്വദേശികളും ഹാന്‍സുമായി തൃക്കാക്കര സ്വദേശിയുമാണ് പോലിസ് പിടിയിലായത്

Update: 2019-07-31 05:15 GMT

കൊച്ചി: കൊച്ചിയില്‍ ഹാഷിഷ് അടക്കമുള്ള മയക്കു മരുന്നുകളുമായി ബിടെക് വിദ്യാര്‍ഥികള്‍ അടക്കം ഏഴു പേര്‍ പിടിയില്‍.ഹാഷിഷുമായി ബിടെക് നാലാം വര്‍ഷ വിദ്യാര്‍ഥികളായ ചേര്‍ത്തല, പൂച്ചാക്കല്‍ സ്വദേശി ഉദയന്‍(20),ചമ്മനാട് കോടംതുരുത്ത് സ്വദേശി വിഷ്ണു(20), ചോറ്റാനിക്കര സ്വദേശി ഗ്രിഗറി(20) എന്നിവരയൊണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.വൈറ്റില ഭാഗത്ത് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 60 കിലോ കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളായ മൂന്നു പേര്‍ പിടിയിലായത് മുഹമ്മദ് ഇര്‍ഷാദ്(24),മുഹമ്മദ് ഷന്‍ഫിര്‍(20),മസൂദ്(26) എന്നവരെയാണ് കടവന്ത്ര പോലിസ് അറസ്റ്റു ചെയ്തത്.ഇവരെക്കൂടാതെ വില്‍പനയക്കായി കൊണ്ടുവന്ന 400 പാക്കറ്റ് ഹാന്‍സുമായി തൃക്കാക്കര സ്വദേശി ഹുസൈന്‍(56) എന്നയാളെ കാക്കനാട് നിന്നും ഇന്‍ഫോ പാര്‍ക്ക് പോലിസും അറസ്റ്റു ചെയ്തു.

കൊച്ചിയില്‍ വിദ്യാഭ്യസത്തിന്റെ ഭാഗമായി എത്തുന്നതും,ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുന്നതുമായ കുട്ടികള്‍ പഠനാവശ്യത്തിനെന്ന പേരില്‍ ഗോവയിലും ബാംഗ്ലൂരിലും പോകുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ പോകുന്ന കുട്ടികളാണ് പിന്നീട് മയക്കു മരുന്നുമായി പിടിയിലാകുന്നതെന്ന്് പോലിസ് പറഞ്ഞു.നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍,ഷാഡോ എസ് ഐ ജോസഫ് സാജന്‍,സെന്‍ട്രല്‍ എസ് ഐ സുനുമോന്‍,എം സി മധു,നോര്‍ത്ത് എസ് ഐ ജബ്ബാര്‍,കടവന്ത്ര എസ് ഐ കിരണ്‍ സി നായര്‍ എന്നിവും കൊച്ചി സിറ്റി ഷാഡോ പോലിസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

Tags:    

Similar News