ഡോ.കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്

Update: 2021-09-17 06:15 GMT

കൊച്ചി: ഔഷധി ചെയര്‍മാനും റിട്ട ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു.72 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.മാവേലിക്കരയിലായിരുന്നു ജനനം.മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ്,എറണാകുളം മഹാരാജാസ് കോളജ് ,എറണാകുളം ലോ കോളജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കാനറ ബാങ്ക് ഓഫിസറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു

.ഫോര്‍ട്ട് കൊച്ചി തഹസീല്‍ ദാര്‍,പ്രോട്ടോക്കോള്‍ ഓഫിസര്‍,ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ,എറണാകുളം, ആലപ്പുഴ ജില്ല കലക്ടര്‍,ഹയര്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍,ടെല്‍ക്ക്,റബ്ബര്‍ മാര്‍ക്ക് എം ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വിശ്വംഭരന്‍ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായിട്ടാണ് വിരമിച്ചത്.മഹാരാജാസ് കോളജ് പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച വിശ്വംഭരന്‍ ദീര്‍ഘ കാലം മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. വിശ്വംഭരന്റെ നേതൃത്വത്തില്‍ മഹാരാജാസ് കോളജില്‍ മഹാരാജകീയം എന്ന പേരില്‍ 2008 ല്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചിരുന്നു.ഭാര്യ: കോമളം(എസ്ബിടി.റിട്ടയേര്‍ഡ് ഉദ്യോഗസ്ഥ).മക്കള്‍: അഭിരാമന്‍,അഖില

Tags:    

Similar News