ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മ്മാണം: ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നടപടി സ്വീകരിച്ച ശേഷം ഇരുവരും മൂന്നാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും

Update: 2020-07-23 13:05 GMT

കൊച്ചി: കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.നടപടി സ്വീകരിച്ച ശേഷം ഇരുവരും മൂന്നാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും. ഇവിടെ കൊവിഡ് നിരീക്ഷണത്തിലുള്ളവരും കടലാക്രമണ ഭീഷണിയാണ്. ഇവര്‍ ക്യാംപുകളില്‍ താമസിക്കുന്നതിനാല്‍ രോഗ വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതി പ്രദേശവാസികള്‍ക്കുണ്ടെന്ന് പരാതിയില്‍ പറയുന്നു. കടല്‍ഭിത്തി ഇല്ലാത്തതാണ് പ്രദേശത്ത് കടലാക്രമണം രൂക്ഷമാകാന്‍ കാരണം. പ്രളയം വന്നപ്പോള്‍ കേരളത്തെ രക്ഷിക്കാന്‍ ഓടിയെത്തിയ കടലിന്റെ മക്കളെ അവരുടെ ദുരന്ത കാലത്ത് സഹായിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Tags:    

Similar News