ഹൈബി ഈഡന്‍ എംപി അടക്കമുള്ള നേതാക്കള്‍ക്ക് മറുപടിയുമായി മേയര്‍ സൗമിനി ; വിനോദിന്റെ വിജയം കൊച്ചി കോര്‍പറേഷന്‍ നടത്തിയ വികസനത്തിന്റെ തെളിവെന്ന്

പോളിംഗ് ദിവസമുണ്ടായ ശക്തമായ മഴയും അതെ തുടര്‍ന്ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ശാസ്ത്രീയമായ വശങ്ങള്‍ മനസിലാക്കിയിട്ടാണോ പരമാര്‍ശം നടത്തിയതെന്ന് ആലോചിക്കണം.അല്ലാതെ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.ആര്‍ക്കൊയോ എന്തൊക്കയോ തെറ്റിദ്ധാരണകള്‍ ഉണ്ട്.അത് പരിഹരിച്ചുകഴിയുമ്പോള്‍ അകന്നു നില്‍ക്കുന്നവര്‍ അടുത്തുവരുമെന്നാണ് വിശ്വസിക്കുന്നത്

Update: 2019-10-26 06:44 GMT

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയുടെ പിടിപ്പുകേടുമൂലമാണ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ടി ജെ വിനോദിന്റെ ഭൂരിപക്ഷം വന്‍ തോതില്‍ ഇടിഞ്ഞതിനു കാരണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്ന ഹൈബി ഈഡന്‍ എംപി അടക്കമുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി മേയര്‍ സൗമിനി ജെയിന്‍ രംഗത്ത്.കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഏതെല്ലാം രീതിയിലുള്ള വിക,സനം നടന്നുവെന്നതിന്റെ തെളിവുകൂടിയാണ് ടി ജെ വിനോദിന്റെ വിജയമെന്ന് മേയര്‍ സൗമിനി ജെയിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോളിംഗ് ദിവസമുണ്ടായ ശക്തമായ മഴയും അതെ തുടര്‍ന്ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ശാസ്ത്രീയമായ വശങ്ങള്‍ മനസിലാക്കിയിട്ടാണോ പരമാര്‍ശം നടത്തിയതെന്ന് ആലോചിക്കണം.അല്ലാതെ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

ആര്‍ക്കൊയോ എന്തൊക്കയോ തെറ്റിദ്ധാരണകള്‍ ഉണ്ട്.അത് പരിഹരിച്ചുകഴിയുമ്പോള്‍ അകന്നു നില്‍ക്കുന്നവര്‍ അടുത്തുവരുമെന്നാണ് വിശ്വസിക്കുന്നത്.ഹൈബി ഈഡന്‍ എം പി നടത്തിയ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു ഭാവമാറ്റമുണ്ടായതെന്നും ഇതിനു പിന്നിലെ ഉദ്ദേശമെന്താണെന്നും മനസിലാകുന്നില്ലെന്നായിരുന്നു മേയറുടെ മറുപടി.കൊച്ചിയുടെ വികസനം കോര്‍പറേഷന്റെ മാത്രം ഉത്തരവാദിത്വമല്ല. ഇവിടെ വികനസമുണ്ടായത് ഒരോ തട്ടിലുമുള്ള ജനപ്രതിനിധികളുടെ അതായത് കോര്‍പറേഷന്‍,എംപി,എംഎല്‍എ,മന്ത്രി തലങ്ങളില്‍ സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അങ്ങനെയാണ് കൊച്ചി വികസിച്ച് ഇത്തരത്തില്‍ ഒരു പട്ടണമായി വളര്‍ന്നത്.അതിന്റെ നേട്ടങ്ങളുടെ ഭാഗം മാത്രമാകാന്‍ ശ്രമിക്കതെ ഇത്തരത്തിലുള്ള ഉത്തരവാദിത്വം കൂടി തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കി പെരുമാറുകയാണ് വേണ്ടതെന്നും സൗമിനി ജെയിന്‍ പറഞ്ഞു.  

Tags:    

Similar News