യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കാന്‍ ശ്രമം; മുന്നു പേര്‍ പിടിയില്‍

ജിഫി(37),ജസ്റ്റിന്‍(35),വൈസ്(33) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.എറണാകുളം ചത്യാത്ത് ഫഌറ്റിനു മുന്നില്‍ വെച്ചാണ് സംഭവം

Update: 2021-10-31 05:48 GMT

കൊച്ചി: സുഹൃത്തിനൊപ്പം വരികയായിരുന്ന യുവതിയെ പുലര്‍ച്ചെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നു പേര്‍ പിടിയില്‍.ജിഫി(37),ജസ്റ്റിന്‍(35),വൈസ്(33) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.എറണാകുളം ചത്യാത്ത് ഫ് ളാറ്റിന് മുന്നില്‍ വെച്ചാണ് സംഭവം.

പുലര്‍ച്ചെ സുഹൃത്തിനൊപ്പം വാഹനത്തില്‍ വരികയായിരുന്ന യുവതിയെ മറ്റൊരു കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം അസഭ്യ പറഞ്ഞുകൊണ്ട് ഇരുവരെയും വാഹനത്തില്‍ നിന്നും വലിച്ചിറക്കിയ ശേഷം യുവതിയെ ഇവര്‍ കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തി അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Tags: