പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മുളവൂര്‍ തൃക്കളത്തൂര്‍ തേരാപ്പാറ ജംഗ്ഷന്‍ ഭാഗത്തു മാടകയില്‍ വീട്ടില്‍ ബിജി (52)യെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-10-15 08:04 GMT

കൊച്ചി: പോലിസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും പോലിസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. മുളവൂര്‍ തൃക്കളത്തൂര്‍ തേരാപ്പാറ ജംഗ്ഷന്‍ ഭാഗത്തു മാടകയില്‍ വീട്ടില്‍ ബിജി (52)യെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.

തൃക്കളത്തൂര്‍ പള്ളിതാഴത്തെ വീട്ടില്‍ ഭാര്യയെയും മകനെയും അക്രമിക്കുനതായി വീട്ടുകാര്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചപ്രകാരം സ്ഥലത്ത് എത്തിയ പോലിസ് സംഘത്തെ വീട്ടിലെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായെന്ന് പോലിസ് പറഞ്ഞു.

അസഭ്യം പറഞ്ഞ്, പോലിസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ മുവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സി ജെ മാര്‍ട്ടിന്‍ , എസ്‌ഐ എം സൈദ്, എഎസ്‌ഐ പി എസ് ജോജി , സീനിയര്‍ സിപിഒ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags: