കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
ബൈക്ക് യാത്രക്കാരനായ മഞ്ഞപ്ര,കിലുക്കന്‍ വീട്ടില്‍ ഓസേപ്പിന്റെ മകന് വര്‍ഗീസ്(48) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യാത്രക്കാരന് അയ്യമ്പുഴ സ്വദേശി സത്യനെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: അങ്കമാലി മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. മഞ്ഞപ്ര,കിലുക്കന്‍ വീട്ടില്‍ ഓസേപ്പിന്റെ മകന് വര്‍ഗീസ്(48) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യാത്രക്കാരന് അയ്യമ്പുഴ സ്വദേശി സത്യനെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു:ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം അങ്കമാലിയില്‍ നിന്നും കോതമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് ബൈക്കുമായി ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വര്‍ഗീസിന്റെ ജീവന് രക്ഷിക്കാനായില്ല.