ക്രെയിന്റെ അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

വെറ്റിലപ്പാറ സ്വദേശി അഖില്‍ (22 ) ആണ് ക്രെയിനിന്റെ അടിയില്‍പെട്ട് മരിച്ചത്

Update: 2022-01-19 09:18 GMT

അങ്കമാലി :തൊഴില്‍ ഇടത്ത് പിന്നോട്ടെടുത്ത ക്രെയിന്റെ അടിയില്‍പെട്ട യുവാവ് ചക്രം കയറിയിറങ്ങി മരിച്ചു.വെറ്റിലപ്പാറ സ്വദേശി  അഖില്‍ (22 ) ആണ് ക്രെയിനിന്റെ അടിയില്‍പെട്ട് മരിച്ചത് .തുറവൂരില്‍ മംഗലി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.തടി എടുക്കാനെത്തിയ ക്രെയിനിന്റെ സഹായിയായിരുന്നു അഖില്‍.

തടിയെടുത്ത ക്രെയിന്‍ പിന്നോട്ടെടുക്കാന്‍ സഹായിക്കുന്നതിനിടെ ചെരിപ്പ് സമീപത്ത് കെട്ടിയിരുന്ന കയറില്‍ ഉടക്കി താഴെ വീഴുകയായിരുന്നു.ഇത് അറിയാതെ ഇതെ സമയം പിന്നോട്ടെടുത്ത ക്രെയിന്‍ അഖിലിന്റെ മേല്‍ കയറിയിറങ്ങി.തല്‍ക്ഷണം മരണം സംഭവിച്ചു.സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News