പെരിയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ യുവാക്കള്‍ മുങ്ങിമരിച്ചു

ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന്‍ ആഷിക്ക് (21), തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന്‍ റിതു(22) എന്നിവരാണ് മരിച്ചത്

Update: 2021-05-06 03:31 GMT

കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു.ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന്‍ ആഷിക്ക് (21), തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന്‍ റിതു(22) എന്നിവരാണ് മരിച്ചത്.

തോട്ടയ്ക്കാട്ടുകര വടക്കേ കടവിലായിരുന്നു സംഭവം.ആഷിക്കിന്റെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു.റിതുവിന്റെ മൃതദേഹം അഗ്നിശമന സേനയും സ്‌കൂബാ ഡൈവിംഗ് ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

Tags:    

Similar News