ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ഊറ്റിയെടുത്ത് വില്‍പ്പന ; ഡ്രൈവര്‍ അറസ്റ്റില്‍
കാഞ്ഞൂര്‍ പാറപ്പുറം സ്വദേശി ഹാരിസ് (35)നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. മാനാന്തടത്തുള്ള കമ്പനിയിലേക്ക് കൊണ്ടു വന്ന അസറ്റിക്ക് ആസിഡാണ് ഇയാള്‍ ഊറ്റി വില്‍പ്പന നടത്തിയത്
കൊച്ചി: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ഊറ്റിയെടുത്ത് വില്‍പ്പന നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍ . കാഞ്ഞൂര്‍ പാറപ്പുറം സ്വദേശി ഹാരിസ് (35)നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. മാനാന്തടത്തുള്ള കമ്പനിയിലേക്ക് കൊണ്ടു വന്ന അസറ്റിക്ക് ആസിഡാണ് ഇയാള്‍ ഊറ്റി വില്‍പ്പന നടത്തിയത്.ആയിരം ലിറ്ററോളം ഊറ്റിയ ശേഷം വെളളവും ഇഷ്ടികയും കയറ്റി വയ്ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
മുംബെയില്‍ നിന്നാണ് ആസിഡ് കൊണ്ടുവന്നത്. അവിടെ വഴിയരികില്‍ വച്ചുതന്നെ ഊറ്റുകയും വരുന്ന വഴിയില്‍ വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം മാമല ഭാഗത്തു നിന്നുമാണ് പിടികൂടിയത്.
പുത്തന്‍കുരിശ് ഡിവൈഎസ്പി ജി അജയ് നാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ്‌ഐ പി എ രമേശന്‍, എഎസ്‌ഐ മാരായ ജിനു ജോസഫ്, മനോജ് കുമാര്‍ എസ്‌സിപിഒ ഡിനില്‍ ദാമോദരന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.