നിപ നിയന്ത്രണവിധേയം; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും

ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപകമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ഇന്ന് രാവിലെ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി

Update: 2019-06-05 08:41 GMT

കൊച്ചി: നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 നു തന്നെ തുറക്കുമെന്നും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.ജില്ലയിലെ  സ്വകാര്യ ആശുപത്രിയില്‍സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപകമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ഇന്ന് രാവിലെ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ ജൂണ്‍ ആറിനു തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി 

Tags:    

Similar News

കോതമംഗലം
പിറവം