എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്. പ്ലാന്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അഗ്നിശമന സേനയ്ക്ക് യഥാസമയം അവിടെ എത്തിച്ചേരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തീ പടരാന്‍ ഇടയായി

Update: 2019-03-15 10:00 GMT

കൊച്ചി: എറണാകുളം കാക്കനാട് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്. പ്ലാന്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അഗ്നിശമന സേനയ്ക്ക്  യഥാസമയം അവിടെ എത്തിച്ചേരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തീ പടരാന്‍ ഇടയായി. എന്നാല്‍ ഏതാനും ദിവസം മുമ്പുണ്ടായ രീതിയിലുള്ള അത്ര വലിയ തീപിടുത്തമല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. രണ്ടാഴ്ച മുമ്പ് ഇവിടുത്തെ മാലിന്യ മലയക്ക് തീപിടിച്ചതിനെ തുടര്‍ന്ന് വന്‍ ദുരിതമാണ് കാക്കനാട്, ബ്രഹ്മപുരം, കൊച്ചി പ്രദേശവാസികള്‍ നേരിട്ടത്.മാലിന്യം കത്തിയതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപിച്ച വിഷപ്പുക ശ്വസിച്ച് നിരവധി ആളുകള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്.അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മൂന്നു ദിവസത്തിലധികം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് അന്ന് ഇവിടുത്തെ തീയണക്കാന്‍ കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും തീപിടുത്തമുണ്ടായിരിക്കുന്നത്.

Tags:    

Similar News