എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തും

പഠനശേഷം ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദേശിക്കുന്നത്.

Update: 2019-01-24 18:12 GMT

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് സര്‍ജന്‍സി എന്നതുപോലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്തണം.

തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കിന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദേശിക്കുന്നത്. പലപ്പോഴും നമ്മുടെ യുവാക്കള്‍ അന്യനാടുകളിലാണ് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിനുതകുന്ന ഭൗതികസാഹചര്യങ്ങള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനം തുടരുന്ന ട്രെസ്റ്റ് പാര്‍ക്ക് ഇതിന് പരിഹാരമാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News