മുഖ്യമന്ത്രിയുടെ ഈദുല്‍ ഫിത്ര്‍ ആശംസ

ചെറിയ പെരുന്നാള്‍ മനുഷ്യസ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്‍റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നത്.

Update: 2019-06-04 06:53 GMT

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ളാദപൂര്‍ണമായ ഈദുല്‍ ഫിത്ര്‍ ആശംസിച്ചു.

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യസ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്‍റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നത്.

ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഈ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും റമദാനും ഈദുല്‍ ഫിത്റും പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Tags: