ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കല്‍: പൊതുവിദ്യാഭ്യാസത്തെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് നയിക്കുമെന്ന് പ്രഫ. കെ അരവിന്ദാക്ഷന്‍

ദേശീയതലത്തില്‍ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമ്പൂര്‍ണ്ണമായി അട്ടിമറിക്കുവാന്‍ കോപ്പുകൂട്ടുന്നതിനിടയില്‍ അതിനെതിരെ പ്രക്ഷോഭം വളര്‍ത്തിയെടുക്കേണ്ട ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ജനവിരുദ്ധമായ ഈ നിലപാടു സ്വീകരിച്ചത് വേദനാജനകം

Update: 2019-07-13 10:26 GMT

കൊച്ചി: ഖാദര്‍ കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിരോധങ്ങളെ അടിച്ചമര്‍ത്തി നടപ്പിലാക്കിയാല്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പുതോണ്ടുമെന്ന് പ്രഫ. കെ അരവിന്ദാക്ഷന്‍.ആള്‍ ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ റെസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയതലത്തില്‍ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമ്പൂര്‍ണ്ണമായി അട്ടിമറിക്കുവാന്‍ കോപ്പുകൂട്ടുന്നതിനിടയില്‍ അതിനെതിരെ പ്രക്ഷോഭം വളര്‍ത്തിയെടുക്കേണ്ട ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ജനവിരുദ്ധമായ ഈ നിലപാടു സ്വീകരിച്ചത് വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിദ്യാഭ്യാസത്തിന്റെ ചുമതലയേല്‍പ്പിക്കുന്നതെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് ആള്‍ ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം ഷാജര്‍ഖാന്‍ പറഞ്ഞു.പ്രഫ. ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. സന്തോഷ്‌കുമാര്‍ , ജാക്‌സണ്‍ തോട്ടുങ്കല്‍ , ജോയി സെബാസ്റ്റ്യന്‍ , വി എം ജയപ്രദീപ്, അബ്ദുള്‍ സലാം , കെ ഒ സുധീര്‍ , നിഖില്‍ സജി തോമസ് , നിലീന മോഹന്‍കുമാര്‍ , ജോണി ജോസഫ്,കെ എസ് ഹരികുമാര്‍ എ റജീന സംസാരിച്ചു.

Tags:    

Similar News