ഈബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടിക്കെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന അധികാരമുണ്ടെന്നും കോടതി വിലയിരുത്തി

Update: 2021-10-20 16:01 GMT

കൊച്ചി: ഈബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് എബിന്‍ വര്‍ഗീസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന അധികാരമുണ്ടെന്നും കോടതി വിലയിരുത്തി. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. തന്റെ വാഹനം പിടിച്ചെടുത്തത് നിയമപരമായി പാലിക്കേണ്ട നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പു പാലിച്ചില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

Tags: