ട്രാഫിക് നിയമം ലംഘിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തു; പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം
പോലിസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് വിനീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്കെത്തി.
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിന് പോലിസ് പിടികൂടിയ ഡിവൈഎഫ്ഐ നേതാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് സ്റ്റേഷന് മുന്നില്‍ ഡിവൈഎഫ്ഐ പ്രതിഷേധം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയ ഡിവൈഎഫ്ഐ കാരിയം യൂനിറ്റ് സെക്രട്ടറിയായ വിനീഷിനോട് വാഹനം പിന്നോട്ടെടുക്കാന്‍ പോലിസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥനും ഡിവൈഎഫ്ഐ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായി.
പോലിസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് വിനീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്കെത്തി. കസ്റ്റഡിയിലെടുത്ത വിനീഷിനെ പോലിസ് മര്‍ദിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു. ശ്രീകാര്യം പോലിസ് സ്റ്റേഷന് മുന്നില്‍ പോലിസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ അസിസ്റ്റന്റ് കമ്മിഷണര്‍ സ്ഥലത്തെത്തി. വിനീഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പോലിസ് പെറ്റി കേസ് ചാര്‍ജ് ചെയ്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.