മാരക എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ്് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത് .ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇത് അര ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന മാരകമായ മയക്കു മരുന്നാണ്

Update: 2019-08-14 14:31 GMT

കൊച്ചി: മാരകമായ എംഡിഎംഎ എന്ന മെത്തലിന്‍ ഡൈ മെത്താം ഫിറ്റമിന്‍ എക്സ്റ്റസി ലഹരിമരന്നുമായി യുവാവ് പോലിസ് പിടിയില്‍. കോഴിക്കോട് പയ്യോളി സ്വദേശി കൊല്ലാങ്കണ്ടിയില്‍ അഭിജിത്ത് (24) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ്് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത് .ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇത് അര ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന മാരകമായ മയക്കു മരുന്നാണ്.കൂടുതല്‍ അളവ് മനുഷ്യന്റെ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കും.

പിടിച്ചെടുത്ത മയക്കു മരുന്നിനു രാജ്യന്തര മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒരു കോടി രൂപ വിലവരും.ബാംഗ്ലൂര്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇത് പ്രധാനമായും കേരളത്തില്‍ എത്തുന്നത്. നേരില്‍ പരിചയമുള്ളവര്‍ക്ക് മാത്രമേ ഇയാള്‍ സാധനം കൈമാറുകയുള്ളു. പണം യുപു ഐ വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് പതിവ്. ഒരു ഗ്രാമിന് 2500 രൂപ മുതല്‍ 4000 രൂപ വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഇയാള്‍ക്ക് സാധനം കൈമാറിയവരുടെയും, ഇടപടുകാരുടെയും വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് എസ്എച് ഒ സിബി ടോം, എസ് ഐ അനസ്, മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ വിനോദ് കൃഷ്ണ, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News