കൊച്ചിയില്‍ ലഹരിവസ്തുക്കളുമായി വിദ്യാര്‍ഥി അടക്കം അഞ്ചു പേര്‍ പിടിയില്‍

വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി കിരണ്‍ ബാബു(21), കുമ്പളം നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനു സമീപം പാറയില്‍ വീട്ടില്‍ സുജില്‍ (19), വരാപ്പുഴ കൂനമ്മാവ് സെന്റ് ഫിലോമിന ചര്‍ച്ചിന് സമീപം കൂട്ടുപുരയ്ക്കല്‍ വീട്ടില്‍ ഷനില്‍ (20), ഒഡിഷ സ്വദേശികളായ കൃഷ്ണചന്ദ്ര രജക്, സുബ്ഹാം സാഹൂ എന്നിവരെയാണ് വിവിധ ഇടങ്ങളില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്

Update: 2019-08-20 02:16 GMT

കൊച്ചി: കൊച്ചിയില്‍ മയക്ക് മരുന്ന്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുമായി വിദ്യാര്‍ഥി അടക്കം അഞ്ചു പേര്‍ പിടിയില്‍.വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി കിരണ്‍ ബാബു(21), കുമ്പളം നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനു സമീപം പാറയില്‍ വീട്ടില്‍ സുജില്‍ (19), വരാപ്പുഴ കൂനമ്മാവ് സെന്റ് ഫിലോമിന ചര്‍ച്ചിന് സമീപം കൂട്ടുപുരയ്ക്കല്‍ വീട്ടില്‍ ഷനില്‍ (20), ഒഡിഷ സ്വദേശികളായ കൃഷ്ണചന്ദ്ര രജക്, സുബ്ഹാം സാഹൂ എന്നിവരെയാണ് വിവിധ ഇടങ്ങളില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്.

മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളുമായിട്ടാണ് തൃശൂര്‍ സ്വദേശി കിരണ്‍ ബാബുവിനെ അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷ് കുമാര്‍, സെന്‍ട്രല്‍ എസ് ഐ കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റു ചെയ്യുന്നത്.വളരെ രഹസ്യമായി സൂക്ഷിക്കാന്‍ കഴിയുന്നതും ,ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നാണ് എല്‍എസ്ഡി.ഉന്നത പഠനം നടത്തുന്നതിനു വേണ്ടി ഇതരസംസ്ഥാനത്ത് പോകുന്ന വിദ്യാര്‍ഥികള്‍ വഴിയും, യുവാക്കള്‍ വഴിയുമാണ് മയക്കുമരുന്നുകള്‍ കൊച്ചിയിലെത്തുന്നതെന്ന് പോലിസ് പറയുന്നു. എറണാകുളം സൗത്ത് ഭാഗത്ത് നിന്നുമാണ് കിരണ്‍ ബാബു പോലിസിന്റെ പിടിയിലാകുന്നത്.

ബൈക്ക് മോഷ്ടിച്ച മയക്കു മരുന്ന് വില്‍പ്പന നടത്തുന്നവരാണ് സുജിലും ഷനിലുമെന്ന് പോലിസ് പറഞ്ഞു.ഇത്തരത്തില്‍ കടവന്ത്ര മാവേലി റോഡില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടവന്ത്ര പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും അറസ്റ്റു ചെയ്തതു. പിടികൂടിയ സമയത്ത് പ്രതികളില്‍ നിന്നും മയക്കു മരുന്ന് ഇനത്തില്‍പ്പെട്ട നൈട്രോസെപാം കണ്ടെന്റ് അടങ്ങിയ നൈട്രോസം 272 എണ്ണം, നൈട്രോസം 10 മില്ലിഗ്രാം മരുന്നുകളും കണ്ടെത്തിതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വില്‍പനക്കെത്തിച്ച 13 കിലോഗ്രാം കഞ്ചാവുമായിട്ടാണ് ഒഡീഷ സ്വദേശികളായ കൃഷ്ണചന്ദ്ര രജക്, സുബ്ഹാം സാഹൂ എന്നിവരെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തൃക്കാക്കര അസി. കമ്മീഷണറുടെ സ്പെഷ്യല്‍ സ്‌ക്വാഡും എളമക്കര പോലിസും ചേര്‍ന്ന് അറസ്റ്റ്ചെയ്തത്. തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലിസ് പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം, കൊച്ചിയിലെ ഇടപാടുകാര്‍ എന്നിവ സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റ്ചെയ്തവരെ ചോദ്യം ചെയ്ചതു വരികയാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

Tags:    

Similar News