കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട;കഞ്ചാവും മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍

സംഘത്തിലെ മുഖ്യ കണ്ണിയായ ഉത്തരേന്ത്യന്‍ സ്വദേശി തപന്‍ ബര്‍മന്‍(24),മാവേലിക്കര സ്വദേശി രാഹുല്‍(21),ചങ്ങനാശ്ശേരി സ്വദേശി നസീം(20) എന്നിവരാണ് പോലിസ് പിടിയിലായത്. ഒന്നരകിലോയിലധികം കഞ്ചാവുമായി കാക്കനാട് ചിറ്റേതുകരയില്‍ നിന്നും തപന്‍ ബര്‍മന്‍് പിടിയിലായത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍,കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരങ്ങളില്‍ നടന്ന തിരച്ചിലിലാണ് എംഡിഎംഎ, ഹാഷിഷ് എന്നി ലാസ ലഹരിയും, കഞ്ചാവുമായി രാഹുല്‍,കഞ്ചാവുമായി നസീം എന്നിവര്‍ പിടിയിലായത്

Update: 2019-07-01 02:14 GMT

കൊച്ചി:കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്ക് ഉത്തരേന്ത്യയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്ന യുവാവ് അടക്കം മുന്നു പേര്‍ പോലിസിന്റെ പിടിയില്‍. സംഘത്തിലെ മുഖ്യ കണ്ണിയായ തപന്‍ ബര്‍മന്‍ (24),മാവേലിക്കര സ്വദേശി രാഹുല്‍(21),ചങ്ങനാശ്ശേരി സ്വദേശി നസീം(20) എന്നിവരാണ് പോലിസ് പിടിയിലായത്. കൊച്ചിയില്‍ രഹസ്യമായി റേവ് പാര്‍ടികള്‍ നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസിന്റെയും ഇന്‌ഫോപാര്‍ക് പോലീസിന്റെയും സംയുക്ത ഓപറേഷനിലാണ്.ഒന്നരകിലോയിലധികം കഞ്ചാവുമായി കാക്കനാട് ചിറ്റേതുകരയില്‍ നിന്നും തപന്‍ ബര്‍മന്‍ പിടിയിലായത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍,കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരങ്ങളില്‍ നടന്ന തിരച്ചിലിലാണ് മാരകമയക്കുമരുന്നായ എംഡിഎംഎ, ഹാഷിഷ് എന്നി ലാസ ലഹരിയും, കഞ്ചാവുമായി മാവേലിക്കര സ്വദേശി രാഹുല്‍ 800ഗ്രാമോളം കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി നസീം എന്നിവരെ ഷാഡോ പോലിസും സെന്‍ട്രല്‍ പോലിസും ചേര്‍ന്ന് പിടികൂടിയത്.അസിസ്റ്റന്റ് കമ്മീഷണര്‍ കെ പി ഫിലിപ് . ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി,സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ തോമസ് . സെന്‍ട്രല്‍ സി ഐ വിജയശങ്കര്‍  ഇന്‍ഫോ പാര്‍ക് സി ഐ പി കെ രാധാമണി, ഷാഡോ എസ് ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഹരിമരുന്ന് വേട്ട.ലഹരിമാഫിയാകെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. ലഹരിമരുന്ന് മാഫിയകളെ പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ 0484-2385002,9497980430 ഈ നമ്പറുകളില്‍ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. 

Tags:    

Similar News