മയക്കുമരുന്ന് കേസില്‍ കോട്ടക്കലില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2021-11-16 06:49 GMT

കോട്ടക്കല്‍: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ കോട്ടക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. പൂക്കിപ്പറമ്പ് കടക്കോടന്‍ ഹമീദ് (20), നമ്പന്‍ കുന്നത്ത് ഫവാസ് (19) എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കല്‍ എവിഎസ് കോര്‍ണറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതായിരുന്നെന്ന് പോലിസ് പറഞ്ഞു.

Tags: