വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന് ഡിജിപി
കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയതിന് ശേഷമായിരിക്കും തുടർനടപടി.
തിരുവനന്തപുരം: വാളയാർ പീഡന കേസിൽ പ്രതികളെ വെറുതേവിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയതിന് ശേഷമായിരിക്കും തുടർനടപടി. കേസിൽ പോലിസ് ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.