യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും: ഡിജിപി

നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും ഡിജിപി നിർദ്ദേശം നൽകി.

Update: 2019-11-03 05:52 GMT

തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ടു യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും നിർദ്ദേശം നൽകി.

ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പോലിസ് ആസ്ഥാനത്ത് നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    

Similar News