ഡല്‍ഹി വംശഹത്യ: എന്‍ഐഎ ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്; നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു

മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റുചെയ്തു നീക്കി.

Update: 2020-02-29 10:05 GMT

കൊച്ചി: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ വംശഹത്യയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കൊച്ചിയിലെ എന്‍ഐഎ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

 മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റുചെയ്തു നീക്കി.

 സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍, സംസ്ഥാന സമിതിയംഗങ്ങളായ ശൈഖ് റസല്‍, ഫാത്തിമ അഫ്രിന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് തൗഫീഖ് എന്നിവരടക്കം നിരവധി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 

 


Tags:    

Similar News