ബിനോയി കോടിയേരിയുടെ മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചെയർമാൻ പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരേ കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കും.

Update: 2019-06-26 15:27 GMT

തിരുവനന്തപുരം: ബിനോയി കോടിയേരിയുടേയും മകന്റേയും ഫോട്ടോ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചതിനെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി സുരേഷ് കേസെടുത്തു.

തന്റെ ഭർത്താവും മകനും ഉൾപ്പടെ കുടുംബാംഗങ്ങൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ.അഖില ബിനോയി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിൻമേൽ റിപോർട്ട് നൽകാൻ ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. 

സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചെയർമാൻ പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരേ കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കും.

Tags:    

Similar News