കൈക്കുഞ്ഞുങ്ങളുള്ള വനിതാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരഞ്ഞെടുപ്പ് സമയത്ത് ഒന്നിലധികം ദിവസം വീട് വിട്ടുനിൽക്കേണ്ടി വരുന്നതിനാൽ കുഞ്ഞിന് മുലപ്പാൽ കിട്ടാതാവുന്ന സാഹചര്യം ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കമ്മീഷൻ ചെയർമാൻ പി സുരേഷ് അറിയിച്ചു.

Update: 2019-04-17 10:03 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും കൈക്കുഞ്ഞുങ്ങളുള്ള വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഏപ്രില്‍ 23ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 23നാണ് ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പ് സമയത്ത് ഒന്നിലധികം ദിവസം വീട് വിട്ടുനിൽക്കേണ്ടി വരുന്നതിനാൽ കുഞ്ഞിന് മുലപ്പാൽ കിട്ടാതാവുന്ന സാഹചര്യം ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കമ്മീഷൻ ചെയർമാൻ പി സുരേഷ് അറിയിച്ചു.

Tags: