നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
കോളനിയിലെ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സൂചന. പെണ് കുഞ്ഞിന്റേതാണ് മൃതദേഹം. പുല്‍പ്പള്ളി പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
കല്‍പ്പറ്റ: നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. പുല്‍പ്പള്ളി ടൗണിനടുത്ത് വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് സംഭവം. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കോളനിയിലെ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സൂചന. പെണ് കുഞ്ഞിന്റേതാണ് മൃതദേഹം. പുല്‍പ്പള്ളി പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കോളനിയിലെത്തിയ ആശാ വര്‍ക്കറാണ് ചാക്ക് കെട്ട് നായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടത്. ഇവരാണ് പോലിസിനെ അറിയിച്ചത്. യുവതിക്ക് ആറ് മക്കളുണ്ട്. പ്രസവത്തോടനുബന്ധിച്ച് കുട്ടി മരിച്ചതിനാലാണ് ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ മൊഴി.