കോടിയേരി അവധിയിൽ; സെക്രട്ടറിയുടെ ചുമതല ആർക്കും നൽകില്ല

ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

Update: 2019-12-06 09:24 GMT

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ പകരം ചുമതല ആർക്കും നൽകേണ്ടെന്ന് സിപിഎം തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് കോടിയേരി ഒരു മാസത്തെ അവധിക്കായി അപേക്ഷ നൽകിയത്. ഇന്നലെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് എം വി ഗോവിന്ദൻ മാഷിന് താത്കാലികമായി സെക്രട്ടറിയുടെ ചുമതല നൽകുമെന്ന് വാർത്ത പരന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനമെടുത്തത്.

Tags: