കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ മൂന്നു രോഗികള്‍ ഗുരുതരാവസ്ഥയില്‍

59 വയസുള്ള ആലുവ എടത്തല സ്വദേശി, മുട്ടം സ്വദേശിയായ 53 വയസുകാരന്‍,67 വയസുള്ള ആലുവ എന്‍എഡി സ്വദേശി എന്നിവരുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്

Update: 2020-07-16 12:07 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചണര വിഭാഗത്തില്‍ചികില്‍സയില്‍ കഴിയുന്ന മൂന്നു രോഗികളുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.59 വയസുള്ള ആലുവ എടത്തല സ്വദേശി, മുട്ടം സ്വദേശിയായ 53 വയസുകാരന്‍,67 വയസുള്ള ആലുവ എന്‍എഡി സ്വദേശി എന്നിവരുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.

59 വയസുള്ള ആലുവ എടത്തല സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ച് നില ഗുരുതരമായ തുടരുന്നു ,കൃതിമ ശ്വസനസഹായിയില്‍ ആണ് തുടരുന്നത്.,പ്ലാസ്മ തെറാപ്പി ,ടോസിലീസുമാബ് തുടങ്ങിയ സ്വാന്തന ചികില്‍സകള്‍ നല്‍കിവരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.മുട്ടം സ്വദേശിയായ 53 വയസുകാരന്‍ കൊവിഡ് ന്യൂമോണിയ മൂലം ഗുരുതരാവസ്ഥായില്‍ ആണ്.67 വയസുകാരനായ ആലുവ എന്‍എഡി സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിതനായി കൃത്രിമ ശ്വസനസഹായിയില്‍ ഗുരുതരമായി തുടരുന്നു . ഇദ്ദേഹത്തിന്റെ പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് നില വഷളാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

Tags: