പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ്: കൊച്ചിയില്‍ ധര്‍ണ നടത്തിയ യുഡിഎഫ് കണ്‍വീനര്‍ അടക്കം നേതാക്കള്‍ക്കെതിരെ കേസ്

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ എംപി,ഹൈബി ഈഡന്‍ എംപി,എംഎല്‍എമാരായ ടി ജെ വിനോദ്,അനൂപ് ജേക്കബ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തത്

Update: 2020-05-30 11:57 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ ക്വാറാന്റൈന്‍ ചിലവ് അവരവര്‍ തന്നെ വഹിക്കണമെന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി,ഹൈബി ഈഡന്‍ എംപി അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തു. ബെന്നി ബഹനാന്‍ ഹൈബി ഈഡന്‍ എന്നിവരെക്കൂടാതെ എംഎല്‍എമാരായ ടി ജെ വിനോദ്,അനൂപ് ജേക്കബ്, അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തിരിക്കുന്നത്. ധര്‍ണയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മേനക ജംഗ്ഷനിലായിരുന്നു ധര്‍ണ നടന്നത്

Tags: