കൊവിഡ് ബാധിതനായ വൃദ്ധന്‍ ആത്മഹത്യ ചെയ്തു

ബോള്‍ഗാട്ടി സ്വദേശി വിജയന്‍(62) ആണ് മരിച്ചത്. വൈപ്പിന്‍ ഗ്രോശ്രീ പാലത്തിലാണ് സംഭവം. കഴുത്തില്‍ കയര്‍ കെട്ടിയ ശേഷം പാലത്തില്‍ നിന്നും താഴേക്ക് ചാടുകയിരുന്നു

Update: 2021-04-22 07:44 GMT

കൊച്ചി: കൊവിഡ് പോസിറ്റീവായ വൃദ്ധന്‍ കഴുത്തില്‍ കയര്‍ കെട്ടി പാലത്തില്‍ നിന്നും താഴേക്കു ചാടി മരിച്ചു.ബോള്‍ഗാട്ടി സ്വദേശി വിജയന്‍(62) ആണ് മരിച്ചത്. വൈപ്പിന്‍ ഗ്രോശ്രീ പാലത്തിലാണ് സംഭവം. കഴുത്തില്‍ കയര്‍ കെട്ടിയ ശേഷം പാലത്തില്‍ നിന്നും താഴേക്ക് ചാടുകയിരുന്നു.

വിവരമറിഞ്ഞ് മുളവുകാട് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇദ്ദേഹം കൊവിഡ് ബാധിതനായിരുന്നുവെന്ന് പോലിസ് പറഞ്ഞു.ഇതേ സ്ഥലത്ത് തന്നെ മറ്റൊരു സ്ത്രീയും ഇന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും പോലിസ് പറഞ്ഞു.

Tags: