എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി;മരിച്ചത് ചികില്‍സയിലിരുന്ന കന്യാസ്ത്രി; ഇന്ന് മാത്രം രണ്ടു മരണം

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ എയ്ഞ്ചല്‍ (80)ആണ് മരിച്ചത്. ഇന്ന് രണ്ടാമത്തെ മരണമാണിത്.എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷറഫ(53) ആണ് ഇന്ന് രാവിലെ മരിച്ചത്

Update: 2020-07-31 11:02 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ഇന്ന് വീണ്ടും മരണം.എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ എയ്ഞ്ചല്‍ (80)ആണ് മരിച്ചത്. സിസ്റ്റര്‍ എയ്ഞ്ചലിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സ്രവം പരിശോധനകള്‍ക്കായി ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്കയച്ചതായി അധികൃതര്‍ അറിയിച്ചു.കൊവിഡ് ബാധിച്ച് ചികില്‍സയിലിക്കെ ഇന്ന് എറണാകുളത്ത് മരിക്കുന്ന രണ്ടാമത്തെയാളാണ് സിസ്റ്റര്‍ എയ്ഞ്ചല്‍.

എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷറഫ(53) ആണ് ഇന്ന് രാവിലെ മരിച്ചത്.എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.ഇന്നലെയും കൊവിഡ് ബാധിച്ച് ഒരാള്‍ എറണാകുളം ജില്ലയില്‍ മരിച്ചിരുന്നു.കൊവിഡ് ന്യൂമോണിയ ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്. ജൂലൈ 23 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ വ്യാഴാഴ്ച രാത്രി 8 മണിക്കാണ് മരിച്ചത്. 

Tags:    

Similar News